Read in English മഞ്ഞപ്പാപ്പാത്തി ഇംഗ്ലീഷ് നാമം : Common Grass Yellow ശാസ്ത്രീയ നാമം : Eurema hecabe കുടുംബം : Pieridae തിരിച്ചറിയൽ : തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത് അരികിൽ കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ് ചെറുമഞ്ഞപ്പാപ്പാത്തി (Small Grass Yellow -Eurema brigitta ) മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-spot Grass Yellow-Eurema blanda) ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-spot Grass Yellow-Eurema andersoni) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Spotless Grass Yellow-Eurema laeta പ്രത്യേകത : ഇന്ത്യയിലെ ഏറ്റവും സാധാരണ ശലഭമായ മഞ്ഞപ്പാപ്പാത്തി സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്നതായി കാണാം ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കണിക്കൊന്ന , പതിമുഖം , ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം ...
Read in English സീതപ്പഴം മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Annona squamosa കുടുംബം : അനോനേസി ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ , നട്ടുവളർത്തിവരുന്നു. ഹാബിറ്റ് : കുറ്റിച്ചെടി പ്രത്യേകത : ഫല വൃക്ഷം പാരിസ്ഥിതിക പ്രാധാന്യം : വിറവാലൻ ശലഭം ( Tailed Jay ), നീലക്കുടുക്ക ( Narrow Banded Blue Bottle ), കാട്ടുകുടുക്ക ( common Jay) - ശലഭം എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തി ൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ് . ഉപയോഗം : കായ് ഭക്ഷ്യയോഗ്യമാണ്. ഫലം ഫലം കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട്
Read in English പൂവാംകുറുന്തൽ മറ്റ് നാമങ്ങള്‍ : പൂവാംകുരുന്നില ശാസ്ത്രീയനാമം : Cyanthillium cinereum അപര ശാസ്ത്രീയനാമം : Vernonia cineria കുടുംബം : ആസ്റ്ററേസീ ആവാസവ്യവസ്ഥ : മദ്ധ്യ അമേരിക്കന്‍ സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് ഹാബിറ്റ് : ഔഷധി പ്രത്യേകത : ഔഷധ സസ്യം, ഉപയോഗം : ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ് ഇല പൂവ്വ് കായ്കൾ കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം
Comments
Post a Comment